നുമ്മ പിള്ളാരുടെ കൂടെ ചില
ചേട്ടന്മാർ രാത്രിയിൽ വർത്തമാനം
പറഞ്ഞിരിക്കാൻ വരും..
ചീട്ടുകളീം (കാശു വച്ചല്ലാട്ടോ) നാട്ടുവർത്താനോം
ഒക്കെ കൂടി ആഘോഷമാക്കി രാത്രി ഒരു
പത്തു മണി ആവുമ്പൊഴേക്കും പിരിയും..
അവർക്കതൊരു ആശ്വാസമാണ്..
കാരണം പണി കയറി വരുമ്പോഴെക്കും
തരുണീമണികൾ റിമോട്ട് കൈവശപ്പെടുത്തിയിട്ടുണ്ടാകും..
പിന്നെന്ത് ചെയ്യാൻ..
പറഞ്ഞു വന്നത് അക്കാര്യമല്ല,
എന്താന്നു വച്ചാൽ ഇപ്പോഴത്തെ കാർന്നൊന്മാരുടെ
ഒരു സ്ഥിരം ഡയലോഗ് ഉണ്ട്..
ന്യൂ ജനറേഷൻ സിനിമകളിൽ നിന്നു കോപ്പി അടിച്ചതാണ്..
അതായത് ആരുടെയെങ്കിലുമൊക്കെ കല്യാണം തീരുമാനിച്ചു എന്നു കേട്ടാൽ
ഒരു ക്ളീഷേ ഡയലോഗ് അങ്ങു കാച്ചും..
“ഓ, എന്തു പറയാനാ ഒരുത്തൻ കൂടി കുരുക്കീ പെട്ടു..
അവൻ അനുഭവിക്കട്ടെ” എന്ന്..
അതായത് അവനെന്തോ വലിയ ആപത്തിൽ അകപ്പെട്ട പോലെ..
ഈയിടക്ക് സഭ കൂടിയപ്പൊ നുമ്മടെ ചേട്ടന്റെ (വകേലെ)
കല്യാണത്തിന്റെ കാര്യം പറഞ്ഞു തീർന്നില്ലാ, ദേ വരുണൂ
അശരീരി..
“അപ്പോ, അങ്ങിനെ ഓനും പെട്ടൂല്ലേ”,
അശരീരി അല്ല, മ്മ്ടെ വടക്കേലെ പ്രഭേട്ടനാണ്..
പ്രഭേട്ടന്റെ കല്യാണം കഴിഞ്ഞു വർഷം മൂന്നായിരിക്കുന്നു..
സുന്ദരിയായൊരു ടീച്ചർ ആണു ഭാര്യ..
ആയിനത്തിൽ ആളൊരു ട്രോഫിയും അടിച്ചെടുത്തിരുക്കുന്നു..
ട്രോഫിക്കിപ്പോ വയസ്സ് രണ്ടാണ് നടപ്പ്..
ഡയലോഗും കഴിഞ്ഞു സഹതാപത്തിന്റെ ഒരു മിന്നലാട്ടവും
മുഖത്ത് കേറ്റി വച്ചു മൂപ്പര്..
അശരീരി വന്നപ്പോ തന്നെ കണാരേട്ടന്റെ വക സപ്പോർട്ട്..
ഇതിന്റെ ബുദ്ധിമുട്ടൊക്കെ പറഞ്ഞാ പിള്ളേർക്ക് തിരിയോ?
എങ്ങിനെ അടിച്ച് പൊളിച്ച് നടന്നതാ പ്രഭ്വേ മ്മളൊക്കെ..
ചീട്ടു കമഴ്ത്തി “കളിവിട്ടുടാ ശശ്യേ” എന്നു പറയാൻ മാത്രം വാ തുറക്കൂന്ന
നിശബ്ദജീവിയാണ് കണാരേട്ടൻ..
അങ്ങേരാണിപ്പോ... ന്റമ്മോ..
കണാരേട്ടനു ട്രോഫികൾ രണ്ടാണ്..
യഥാക്രമം അഞ്ചിലും മൂന്നിലും പടിക്കുന്നു..
കാപ്പെരേലെ കുഞ്ഞേട്ടന്റെ മോളേം കൊണ്ട് നാടു വിട്ടോനാ പുള്ളി..
അല്ലാ പിന്നെ, ഈ പിള്ളരൊക്കെ ഇങ്ങനെ നടക്കണ കാണുമ്പോ കൊത്യാവാ..
ആ അതൊക്കെ ഒരു കാലം..
ശശിയേട്ടന്റെ വക...
സപ്പോർട്ടിന്റെ സ്വരങ്ങൾ കൂടിക്കൂടി വന്നു..
സപ്പോർട്ടുകാരെല്ലാം ഒന്നും രണ്ടും വീതം ട്രോഫികൾ സ്വന്തമായുള്ളവർ..
മനുക്കുട്ടന് സംഗതി ശര്യാന്നു തോന്നിത്തുടങ്ങീന്നു തോന്നുന്നു..
കല്യണം ഉറപ്പിച്ച മ്മ്ടെ ചേട്ടൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ
വ്രതോടുത്ത് മലക്കു പോവാനും മതി..
പിന്നെന്താ,
പത്തുമണി കഴിഞ്ഞപ്പോഴെക്കും കണാരേട്ടൻ വാ പിളർന്നു,
ഒരു മാതിരി അപശബ്ദമൊക്കെ പുറപ്പെടുവിച്ച് പതിയെ എണീറ്റു..
ശശ്യേ ഞാൻ പോണൂട്ടോ, ഇനീം ചെന്നില്ലേലേ നിലാവും കണ്ട് കിടക്കേണ്ടി വരും..
കണാരേട്ടൻ കളി നിർത്താൻ കാത്തു നിന്ന പോലെ മറ്റു ട്രോഫി ജേതാക്കളും എണീറ്റു..
ഇനീപ്പോ നാളെ കാണാടാ പിള്ളരേ..
ജാഥ ബാറ്ററി വറ്റിയ ടോർച്ചിന്റെ മഞ്ഞവെളിച്ചത്തിൽ അങ്ങിനെ മാഞ്ഞു പോയി..
എന്തൊരു ത്യാഗമനസ്കർ..
ശിക്ഷ ഏറ്റു വാങ്ങാൻ വീണ്ടും പോവുകയാണ് ഭാര്യമാരുടെ അടുത്തേക്ക്..
ശിക്ഷ ഏറ്റു വങ്ങാൻ പോകുന്ന പോക്കു കണ്ടാൽ തോന്നും എവിടെയോ ബിരിയാണി
തിന്നാൻ പോവുന്ന പോക്കാന്ന്..
എന്തൊരു ശുഷ്കാന്തി..:-)
വാല്‍ക്കഷ്ണം:
കല്യാണത്തെ കുറ്റം പറയുകയും ചെയ്യും, ചൂടും പറ്റിക്കിടക്കാൻ ഓടേം ചെയ്യും..
എന്താല്ലേ...
ശുഭരാത്രി പ്രിയരേ..

ഹൗ...ദീപു.അടിപൊളി,..
ReplyDeleteകല്യാണന്മാർക്ക് മാത്രേ ബുദ്ധിമുട്ടുകൾ
ഉള്ളെന്ന്
തോന്നും അവരുടെയൊക്കെ പറച്ചിൽ കേട്ടാൽ ...
അതു വരെ കാടു കേറി,കള്ളും കുടിച്ച് വീടും നൊക്കാതെ നടക്കുന്നവനൊക്കെയേ ഇങ്ങനെ പറയൂ .
എന്തായാലും ഈ പോസ്റ്റ് എനിക്കിഷ്ടപ്പെട്ടു .
ആശംസകൾ ...
എല്ലാ ദിവസവും ഓരോ പോസ്റ്റോ.ഹോ!!!!!
ReplyDeleteസുധിയേട്ടന് പറഞ്ഞത് പോലെ പോസ്റ്റിന്റെ എണ്ണം കുറചൂട്ടോ...
Deleteഅതു കലക്കി.!! ഇതു കല്ല്യാണം കഴിഞ്ഞ എല്ലാവരുടെയും സ്ഥിരം ഡയലോഗാ.. ഒരാൾ പോലും ഹായ് എന്റെ കല്ല്യാണം കഴിഞ്ഞു എന്നു പറയുന്നത് കേട്ടട്ടില്ല. ഈ പറച്ചിലിന്റെ തീവ്രത കൂടുന്നത് രണ്ടും മൂന്നും ട്രോഫികള്‍ കിട്ടിക്കഴിയുമ്പോള്‍ തന്നെയാണ്.
ReplyDeleteഅതെ, പിന്നെ ട്രോഫികള്‍ കൂടുംതോറും, പറച്ചിലിന്റെ തീവ്രതയും കൂടുന്നു, പിന്നെ ഈ അഭിപ്രായം മാറ്റേണ്ടി വരുമോ എന്തോ, എന്തായാലും അത് എന്റെ കല്യാണം കഴിഞ്ഞിട്ട് പോസ്റ്റ് ചെയ്യാം ട്ടോ,, ഏറെ നന്ദി ഈ നല്ല ആസ്വാദനത്തിന്..
Deleteസംഭവം ജോറായി......കല്യാണം.... അറിയാത്ത പിള്ള
ReplyDeleteചൊറിയുമ്പറിയും sorry
ചൊറിയുമ്പോള്‍ അറിയും......
അപ്പൊ പെട്ടിരിക്ക്യാ അല്ലേ.. എനിക്ക് അനുഭവം വരുന്നതെ ഉള്ളു.. അതിന്റെ ഒരു ആകാക്ഷയും ഉണ്ടെന്നു കൂട്ടിക്കോളൂ ഏട്ടാ...
Delete