തണുപ്പ്..
******
അപ്പൂന്റെ കയ്യെന്താ ഇങ്ങനേ?
നല്ല തണുപ്പാ നെന്റെ കയ്യിന്..
ആദ്യമായി കയ്യിൽ കൈ കോർത്ത നേരത്താണവൾ പറഞ്ഞത്..
ഞാനവളുടെ കൈകളെന്റെ ചുണ്ടോടു ചേർത്തു ചൂടു പകർന്നു..
കള്ളൻ...
ഞാനച്ഛനോടു പറയും...
ഇരുട്ടു കട്ട പിടിച്ച അകായിയിലന്ന് അടിവയറ്റിൽ കൈവിരലുകൾ ഒച്ചിനെപ്പോലെ
ഇഴഞ്ഞപ്പോഴും അവൾക്കു കുളിർന്നിരിക്കണം...
കയ്യിൽ മുറുകെ പിടിച്ചു കൊണ്ടു പറഞ്ഞു...
എന്തു തണുപ്പാ ന്റെ പൊന്നേ?...
സർവ്വ ശക്തിയും സംഭരിച്ചു മാറോടടുക്കി ചോദിച്ചു..
ഇപ്പോ കുളിരുന്നുണ്ടോ പെണ്ണേ?...
ഇല്ലെന്നാവണം...
അവൾ കണ്ണുകൾ ഇറുക്കിയടച്ചു..
അമ്പലനടയിറങ്ങി നെറ്റിയിൽ ചന്ദനം തൊട്ട നേരം,
ചെറുതായൊന്നവൾ വിറച്ചു...
എന്തു തണുപ്പാ ചെക്കാ നെന്റെ കയ്യിന്...
കവിളിൽ കൈ പൊതിഞ്ഞ് മൂർദ്ധാവിൽ ഉമ്മ വച്ച നേരം പൊള്ളലേറ്റ പോലെയവൾ പിൻവലിഞ്ഞു...
പിന്നെ കൊലുന്നനെ ചിരിച്ചു....
കെട്ടിപ്പുണരുന്ന കാറ്റിന്റെ കയ്യിൽ നിന്നും കുതറിമാറാനാവണം...
ആലിലകൾ വിറച്ചു കോണ്ടേയിരുന്നു...
ഇന്നീ തണുവോലുന്ന മുറിയിൽ ഏകനായി കിടക്കുമ്പോഴും അവൾ വന്നു..
മരവിച്ച കയ്യിൽ മുറുകെ പിടിച്ചു.
മിഴികളെന്തു കൊണ്ടോ നിറഞ്ഞിരിന്നു...
കയ്യിൽ തണുപ്പരിച്ചിറങ്ങിയിട്ടും
അവൾ പരിഭവം പറഞ്ഞില്ല..
കവിളുകളിൽ ഊർന്നിറങ്ങിയ ചുടുനീർ കുളിരകറ്റിയിരുന്നതിനാലാവണം..
കൂളിരുന്നുവെന്നവൾ പറയാതിരുന്നത്...
[ദീപു ഇരിഞ്ഞാലക്കുട..]

ആദ്യ കമന്റ് എന്റെ വക ആയിക്കൊട്ടേ.
ReplyDeleteആർപ്പോ ഇർർർർർർറോ..........
നന്നായിട്ടുണ്ട്.
കൈനീട്ടത്തിന്റെ ഐശ്വര്യം നിറയട്ടെ.. നന്ദി സുധീഷ് ഭായ്...
ReplyDeleteസഫലമീയാത്രയുടെ തുടക്കം ഇവിടെ നിന്നായിരുന്നല്ലേ... തുടക്കം കൊള്ളാം..
ReplyDeleteവരികള് നന്നായിരിക്കുന്നു.
അതെ, ഇതാണ് ആദ്യ പോസ്റ്റ്, പക്ഷെ ബ്ലോഗ് ആരംഭിക്കുന്നതിനു തൊട്ടു മുന്പ് എഴുതിയതാണ്... നന്ദി വീണ്ടും വരിക..
Deleteനന്നായിരിക്കുന്നു വരികൾ...... ആശംസകൾ ......
ReplyDeleteനന്നായിരിക്കുന്നു വരികൾ...... ആശംസകൾ ......
ReplyDeleteനന്നായിരിക്കുന്നു വരികൾ...... ആശംസകൾ ......
ReplyDelete