ഞാൻ പദയാത്ര ചെയ്യുന്ന പാതയുടെ
എതിർ ദിശയിൽ നിന്നും എന്നെ
തേടി വരുന്നുണ്ട്..
എന്റെ പ്രണയിനി....
ഇടവഴികൾ ഇല്ലാത്ത ഈ പാതയുടെ
മധ്യത്തിൽ വച്ച് ഞങ്ങൾ സന്ധിക്കും..
അവളെന്നെ ആഹ്ലാദത്തോടെ ആലിംഗനം ചെയ്യും
അന്നവൾ എന്നെ ചുംബിക്കും..
വിശുദ്ധിയുടെ ആദ്യ ചുംബനത്തിന്റെ
മാസ്മരികതയിൽ ഞാൻ നിശബ്ദനായി
നിശ്ചലനായി കിടക്കും..
പ്രിയപ്പെട്ടവരുടെ വിതുമ്പലുകൾ ഞാൻ കേൾക്കും
പക്ഷെ ചുംബന ലഹരിയിൽ വിവശനായ്
ഞാൻ കിടക്കും.. പ്രിയപ്പെട്ടവരെ ഒന്നു
ആശ്വസിപ്പിക്കുവാൻ പോലുമാവാതെ..
അഗ്നിയുടെ ചുടു നാളങ്ങൾക്കും എന്നെ
അന്നു വേദനിപ്പിക്കുവാൻ കഴിയില്ല...
അവളുടെ ആലിംഗനം അത്ര മേൽ
സുഖശീതളമായിരിക്കും...
ഞാൻ അവളിൽ ലയിക്കുകയും
അവൾ എന്നിൽ ജനിക്കുകയും ചെയ്യും..
മാലാഖമാർ ഞങ്ങൾക്കു വേണ്ടി പാടുകയും
ചുവന്ന പനിനീർ പുഷ്പങ്ങൾ
വർഷിക്കുകയും ചെയ്യും..
അന്നു പ്രണയത്തിന്റെ മഴ
ആർത്തലച്ചു പെയ്യുകയും,
വിരഹത്തിന്റെ താഴ്വരകളിൽ
ഉരുൾ പൊട്ടുകയും ചെയ്യും..
അന്നു കുഞ്ഞരുവികൾ കൂലം കുത്തി ഒഴുകുകയും
കടലിനോടു ചേർന്നലിയുകയും ചെയ്യും..
അന്നു പ്രണയവും പൂത്തുലയും...
ദീപു ഇരിഞ്ഞാലക്കുട
തലക്കെട്ട് യോജിക്കുന്നില്ലല്ലൊ ദീപൂ!!!!!!!
ReplyDeleteThis comment has been removed by the author.
Deleteഒന്ന് കൂടി വായ്ച്ച്ചു നോക്കിക്കേ, ഇപ്പൊ യോജിക്കുന്നില്ലേ ഏട്ടാ...
Deleteഏവരുടെയും പദയാത്രയുടെ പാതയിൽ അവള് കാത്തുനില്ക്കുന്നു.. എവിടെയെന്നറിയാതെ..!!
ReplyDeleteനന്നായിരിക്കുന്നു...
അതെ, നാം അവളെ കണ്ടെത്തിയില്ലെങ്കിലും അവള് നമ്മെ തേടി വരിക തന്നെ ചെയ്യും...
Delete