Wednesday, 22 April 2015

ആദിമ മനുഷ്യൻ...

പുതുമഴയേറ്റ മണ്ണിന്റെ ഗന്ധവും,
ഋതുമതിയായ പെണ്ണിന്റെ ഗന്ധവും,
ഇത്രമേൽ ഇന്നെന്നെ ഉന്മത്തനാക്കുമാ
മറ്റൊരൂ വസ്തുവതില്ലീ ഭൂവിൽ...

ആധുനിക മനുഷ്യൻ.

പുതു മഴയേല്ക്കണ്ട..
ഋതുമതിയാകേണ്ട..
നീ പെണ്ണായ് പിറന്നാൽ മാത്രം മതി...

പിഞ്ചു കുഞ്ഞാകിലും സാരമില്ല..
തൻ മകളെങ്കിലും
സാരമില്ല...
പെണ്ണിന്റെ ആകാരം മാത്രം മതി...

ഉന്മത്തനാകും ഞാൻ..
നിന്നിളം മേനിയിൽ
ഭ്രാന്തനെ പോലിന്നു പച്ച കുത്തും..

12 comments:

  1. മൂര്‍ച്ചയുള്ള വാക്കുകള്‍......നല്ല എഴുത്ത്...... നന്മകള്‍ നേരുന്നു ....... ആശംസകൾ

    ReplyDelete
    Replies
    1. നന്ദി പ്രിയമിത്രമെ.. ഒഴിവു വേളകളില്‍ വീണ്ടും വരിക.. ഈ എളിയ വാക്കുകള്‍ ധന്യമാകട്ടെ..

      Delete
  2. ഗംഭീരം.!!
    അത്ര മാത്രമേയുള്ളൂ... പറയുവാൻ.!!

    ReplyDelete
    Replies
    1. നന്ദി കല്ലോലിനി, കല്ലോലിനി എന്ന് പറയുമ്പോള്‍ പുഴ.. പുഴയുടെ മധുരമാം മര്‍മ്മരം പോലെ ഈ വാക്കുകള്‍ ഹൃദയിലെക്കൊഴുകുന്നു.. വീണ്ടും വരിക.. ഈ വഴിയുമോഴുകുക...

      Delete
  3. Replies
    1. നന്ദി പ്രിയ മിത്രമേ''

      Delete
  4. വിഷയം പ്രസക്തം..,

    ReplyDelete
    Replies
    1. നന്ദി പ്രിയ മിത്രമേ..

      Delete
  5. Replies
    1. നന്ദി പ്രിയ മിത്രമേ..

      Delete
  6. മനോഹരമായ വരികൾ... ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി പ്രിയ മിത്രമേ..

      Delete

അഭിപ്രായം ഇവിടെ രേഖപ്പെടുത്തുമല്ലോ....