വിരക്തിയുടെ താഴ്‌വാരങ്ങളെ തഴുകിയൊഴുകുന്നൊരു,
നദിയെപ്പോലെയാണ് രതി...
നീരാടിത്തളർന്നവർക്ക് വിശ്രമിക്കാൻ വിരക്തിയുടെ തീരങ്ങൾ മാത്രം..
രതിയുടെ ഉത്തുംഗ ശൃംഗങ്ങളെ സ്പർശിച്ചാഹ്ലാദിച്ച ഒരുവൻ തൊട്ടടുത്ത നിമിഷം പതിക്കുന്നത്
വിരക്തിയുടെ ആഴങ്ങളിലേക്കാണെന്നതാണ് വിരോധാഭാസം...
പക്ഷേ...
ഒടുവിൽ ശൃംഗങ്ങളുടെ ഉന്നതിക്കും,
വിരക്തിയുടെ ഗർത്തങ്ങൾക്കും മദ്ധ്യേ,
ജീവിതമെന്ന തൃശങ്കുവിൽ തല കീഴായങ്ങനെ....
രണ്ടു നിമിഷങ്ങൾ കണ്ടുമുട്ടുന്നു,
കുശലം പറയുന്നു,
അവ ചിരിക്കുന്നു,
കൈ കൊടുത്തു പിരിയുന്നു..
വീണ്ടും....
തിരികെയൊരു പ്രയാണം,
ഉന്നതങ്ങൾ...
കീഴടക്കൽ...
കീഴടങ്ങൽ...
അറിയുക, ചില ഉയർച്ച താഴ്ചകളുടെ ആകെ തുക മാത്രമാകുന്നു ജീവിതം...
മറന്നു പോകേണ്ട.. മായികമായ പ്രണയത്തിനപ്പുറം, അനുപമമായ രതിക്കുമപ്പുറം വിരക്തിയുടെ തീരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു....

No comments:
Post a Comment
അഭിപ്രായം ഇവിടെ രേഖപ്പെടുത്തുമല്ലോ....